
ചെങ്ങന്നൂർ:വിശ്വകർമ്മ ജയത്തിയോടാനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘ് സംസ്ഥാന വ്യാപകമായി കേരളസർക്കാരിന്റെ തൊഴിലാളി ദ്രോഹ ജന വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പദയാത്രയുടെ ഭാഗമായി ചെങ്ങന്നൂർ മേഖലയുടെ പഞ്ചായത്ത് തല പദയാത്ര സമാപനം സമ്മേളനം മുളക്കുഴ കാരക്കാട് ജംഗ്ഷനിൽ ബി എം എസ് ജില്ലാ പ്രസിഡൻ്റ് എൻ ദേവദാസ് ഉദ്ഘാടനം നിർവഹിച്ചു, ഇടത് പക്ഷ സർക്കാരിൻ്റെ ഒൻപത് വർഷത്തെ ഭരണത്തിൽ സാധാരണക്കാരൻ്റെ നടുവൊടിക്കുന്ന അവസ്ഥയാണ്, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി, യുവജനത ലഹരി മാഫിയുടെ പിടിയിലായപ്പോൾ ആഭ്യന്തരം നോക്കുകുത്തിയായ അവസ്ഥയാണ് ഇന്നുള്ളത്, മദ്യത്തിൻ്റെയും മയക്ക് മരുന്നിൻ്റെയും ഉപയോഗം കുറക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ തൊഴിലാളി വർഗ്ഗ സർക്കാർ 700 യിൽ അധികം മദ്യഷാപ്പുകൾക്ക് പ്രവർത്തനാനുമതി നൽകി സുലഭമാക്കുന്ന അവസ്ഥയാണുള്ളത് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു,
സർക്കാർ ഈ വിഷയങ്ങളിൽ അടിയന്തര ഇടപെടുലകൾ നടത്താത്ത പക്ഷം
വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ബി.എം എസ് നേതൃത്വം നൽകുമെന്നും അറിയിച്ചു.
ജില്ലാ ജോ. സെക്രട്ടറിമാരായ മധുകരിപ്പാലിൽ, ബി. ദിലീപ്,മേഖല സെക്രട്ടറി ബിനു കുമാർ എം.ബി, മേഖല വൈസ് പ്രസിഡൻ്റ് സോണി ഫിലിപ്പ്, സുജാത ദേവി, ആർ. രഘുനാഥൻ, മേഖല ജോ.സെക്രട്ടറി വിനു നരേന്ദ്രൻ, ജാഥാ ക്യാപ്റ്റൻ മുളക്കുഴ പഞ്ചായത്ത് പ്രസിഡൻ്റ് പ്രദീപ് കുമാർ,ജാഥാ മാനേജർ സി.ജി മധു എന്നിവർ പ്രസംഗിച്ചു.











